ഖത്തറില്‍ 644 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഖത്തറില്‍ 644 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 644 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എട്ടു മരണങ്ങളും ഇന്ന്  റിപ്പോര്‍ട്ട് ചെയ്തു. 39, 48, 52, 55, 58, 72, 77, 79 വയസ് പ്രായമുള്ളവരാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 480 ആയി ഉയര്‍ന്നു.
പുതിയ രോഗികളില്‍ 461 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 183 പേര്‍ വിദേശത്തു നിന്നും മടങ്ങിവന്നവരാണ്. പുതുതായി 1,548 പേര്‍ വൈറസില്‍ നിന്ന് രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 194,099 ആയി.
രാജ്യത്ത് 13013 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 722 പേര്‍ വിവിധ ആശുപത്രികളിലായി ചകിത്സയില്‍കഴിയുന്നുണ്ട്. 310 പേര്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നു.
Leave A Reply
error: Content is protected !!