ബംഗളൂരുവിന്റെ ഹരിത ശില്‍പി നെഗിന്‍ഹാല്‍ കോവിഡ് ബാധിച്ച് മരിച്ചു

ബംഗളൂരുവിന്റെ ഹരിത ശില്‍പി നെഗിന്‍ഹാല്‍ കോവിഡ് ബാധിച്ച് മരിച്ചു

ബംഗളൂരുവിന്റെ ഹരിത ശില്‍പി നെഗിന്‍ഹാല്‍ കോവിഡ് ബാധിച്ച് മരിച്ചു.മുൻ ഇന്ത്യൻ ഫോറസ്​റ്റ് സർവീസ് (ഐ.എഫ്.എസ്) ഉദ്യോഗസ്ഥൻ എസ്.ജി. നെഗിൻഹാൽ (92)ആണ് മരിച്ചത്.ഞായറാഴ്ച രാവിലെ ബംഗളൂരുവിലായിരുന്നു അന്ത്യം.

ബംഗളൂരുവിനെ ഉദ്യാന നഗരമായി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവരില്‍ ഒരാളാണ് നെഗിന്‍ഹാല്‍. നഗരത്തില്‍ ഇപ്പോള്‍ പടര്‍ന്നു പന്തലിച്ചുകിടക്കുന്ന മരങ്ങള്‍ ഒരു കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നട്ട വൃക്ഷതൈകളായിരുന്നു. ഞായറാഴ്ച രാവിലെ ബംഗളൂരുവിലായിരുന്നു അന്ത്യം. അര്‍ബന്‍ ഫോറസ്ട്രി, ഫോറസ്?റ്റ് ട്രീസ് ഓഫ് സൗത്ത് ഇന്ത്യ തുടങ്ങിയ പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചതാണ്.

ഉത്തരകന്നട ജില്ലയില്‍ ജനിച്ച നെഗിൻഹാൽ ധാര്‍വാഡില്‍ റേഞ്ച് ഫോറസ്​റ്റ് ഓഫീസറായിട്ടാണ് സര്‍വീസില്‍ പ്രവേശിച്ചത്. അര്‍ബന്‍ ഫോറസ്ട്രി, ഫോറസ്​റ്റ് ട്രീസ് ഓഫ് സൗത്ത് ഇന്ത്യ, സാങ്ചറീസ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ഓഫ് കര്‍ണാടക തുടങ്ങിയ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

Leave A Reply
error: Content is protected !!