തമിഴ്‌നാട്ടില്‍ 122പേര്‍ കോവിഡ് ബാധിച്ചു മരിച്ചു

തമിഴ്‌നാട്ടില്‍ 122പേര്‍ കോവിഡ് ബാധിച്ചു മരിച്ചു

തമിഴ്‌നാട്ടില്‍ ഇന്ന് 20,952 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 18,016പേര്‍ രോഗമുക്തരായി. 122പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. 1,23,258പേരാണ് തമിഴ്‌നാട്ടില്‍ ചികിത്സയിൽ ഉള്ളത്. 10,90,338പേര്‍ രോഗമുക്തരായി. 14,468പേര്‍ മരിച്ചു. ആന്ധ്രയില്‍ 18,972പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഗുജറാത്തില്‍ 12,820പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3.68 ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3,00,732 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനുള്ളില്‍ 3417 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.

3,68,147 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,99,25,604 ആയി. 16,29,3003 പേര്‍ ഇതുവരെ രോഗമുക്തരായപ്പോള്‍ 2.18 പേരാണ് രോഗം ബാധിച്ച് ഇതുവരെ മരിച്ചത്. 34,13,642 പോരാണ് രാജ്യത്ത് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.

Leave A Reply
error: Content is protected !!