മെസ്സിയുടെ മികവിൽ വമ്പൻ വിജയവുമായി ബാഴ്‌സലോണ

മെസ്സിയുടെ മികവിൽ വമ്പൻ വിജയവുമായി ബാഴ്‌സലോണ

 

മെസ്സിയുടെ ഇരട്ട ഗോളിന്റെ മികവിൽ ലാലിഗയിൽ വലൻസിയക്കരെതിരെ വമ്പൻ ജയം നേടി ബാഴ്സലോണ. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ്സലോണ വലൻസിയയെ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകളുമായി ലയണൽ മെസ്സിയും ഒരു ഗോളുമായി ഗ്രീസ്മാനുമാണ് ബാഴ്സയുടെ ജയത്തിന് ചുക്കാൻ പിടിച്ചത്. വലൻസിയക്ക് വേണ്ടി ഗബ്രിയേൽ പൊളീസ്റ്റയും കാർലോസ് സോളറുമാണ് വലൻസിയക്ക് വേണ്ടി ഗോളടിച്ചത്. ഒരു ഗോൾ വഴങ്ങിയതിന് ശേഷം ശക്തമായ തിരിച്ച് വരവാണ് ബാഴ്സലോണ നടത്തിയത്.

ആദ്യ‌പകുതിയിൽ ഇരു ടീമുകളും അക്രമിച്ച് കളിച്ചെങ്കിലും ലക്ഷ്യം കണ്ടെത്തനായില്ല. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കോർണർ കിക്ക് ഒരു തകർപ്പൻ ഹെഡറിലൂടെ ഗബ്രിയേൽ വലൻസിയക്ക് ലീഡ് നൽകി. ബാഴ്സലോണ വാറിന്റെ സഹായം തേടിയെങ്കിലും ഗോൾ അനുവദിക്കുകയായിരുന്നു. ഏറെ വൈകാതെ തന്നെ ടോണി ലാറ്റോയുടെ ഹാന്റ് ബോൾ ബാഴ്സക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത മെസ്സിക്ക് പിഴച്ചെങ്കിലും റീബൗണ്ടിൽ ബാസ്ക്വെറ്റ്സിന്റെ ഇടപെടലിന് പിന്നാലെ മെസ്സി സമനില ഗോൾ നേടി. ഗ്രീസ്മാന്റെ ഗോളും മെസ്സിയുടെ ബ്രില്ല്യന്റ് ഫ്രീകിക്കും 3-1 ന്റെ ലീഡ് വൈകാതെ തന്നെ ബാഴ്സലോണക്ക് നൽകി.

എന്നാൽ സോളറുടെ 30യാർഡ് സ്ക്രീമറിലൂടെ വലൻസിയ തിരിച്ചടിച്ചു. 34 മത്സരങ്ങൾക്ക് ശേഷം 74 പോയന്റുമായി മൂന്നാമതാണ് ബാഴ്സലോണ. രണ്ടാമതുള്ള റയലിനും 74 പോയന്റാണുള്ളത്. 76‌പോയന്റുമായി ഒന്നാം സ്ഥാനത്തുള്ള അത്ലെറ്റിക്കോ മാഡ്രിഡിനെയാണ് ഇനി ലാ ലീഗയിൽ ബാഴ്സലോണ നേരിടേണ്ടത്

Leave A Reply
error: Content is protected !!