പൊടിക്കാറ്റ്; ദുബായിൽ 34 വാഹനങ്ങൾകൂട്ടിയിടിച്ചു

പൊടിക്കാറ്റ്; ദുബായിൽ 34 വാഹനങ്ങൾകൂട്ടിയിടിച്ചു

ദുബായിൽ ശക്തമായ പൊടിക്കാറ്റിൽ എമിറേറ്റ്സ് റോഡിൽ 34 വാഹനങ്ങൾകൂട്ടിയിടിച്ച് നാലു പേർക്കു പരുക്കേറ്റു. ഷാർജ അൽ ഖുദ്റ പാലത്തിലായിരുന്നു അപകടം.  പൊടിക്കാറ്റിൽ ദൂരക്കാഴ്ച കുറഞ്ഞതാണ് അപകട കാരണമെന്ന് ദുബായ് പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ജനറൽ ബ്രി.ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.

ഒരാളുടെ പരുക്ക് സാരമുള്ളതാണ്. എല്ലാ വാഹനങ്ങൾക്കും കേടുപാടുകൾ പറ്റി. പ്രതികൂല കാലാവസ്ഥകളിൽ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദേശിച്ചു.

Leave A Reply
error: Content is protected !!