ഉത്തരാഖണ്ഡ് മേഘവിസ്‌ഫോടനത്തിൽ 15 മരണം

ഉത്തരാഖണ്ഡ് മേഘവിസ്‌ഫോടനത്തിൽ 15 മരണം

ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനത്തിൽ 15 പേർ മരിച്ചു. മൂന്ന് പേരെ കാണാതായി. തെഹ്രി, ഉത്തരകാശി, രുദ്രപ്രയാഗ് എന്നിവിടങ്ങളിൽ വൈകീട്ടോടെയാണ് മേഖ വിസ്‌ഫോടനം ഉണ്ടായത്.സംഭവത്തിൽ നിരവധി വീടുകൾ പൂർണ്ണമായി പകർന്നു. മൂന്ന് മേഖലകളിലുമായി കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്.

ഏഴ് പേർക്ക് പരിക്കേറ്റു. ഇവരെ പ്രദേശത്തെ സൈനിക ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മേഖലകളിൽ രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്.മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 11 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

Leave A Reply
error: Content is protected !!