ഗുരുവായൂരിൽ എൻ.ഡി.എ.യ്ക്ക് കുറഞ്ഞത് 19,268 വോട്ടുകൾ

ഗുരുവായൂരിൽ എൻ.ഡി.എ.യ്ക്ക് കുറഞ്ഞത് 19,268 വോട്ടുകൾ

 

തൃശ്ശൂർ: പത്രിക തള്ളിപ്പോയതിനെത്തുടർന്ന് ബി.ജെ.പി.ക്ക് സ്ഥാനാർഥി ഇല്ലാതായ ഗുരുവായൂരിൽ പിടിച്ചുനിൽക്കാൻ കണ്ടെത്തിയ വഴിയിലൂടെ കുറഞ്ഞത് 19,196 വോട്ടുകൾ. ഡി.എസ്.ജെ.പി. എന്ന പാർട്ടിയുടെ സ്ഥാനാർഥിയായ ദിലീപ് നായർക്ക് പിന്തുണ നൽകിയപ്പോൾ, പാർട്ടി വോട്ടുകൾ എങ്ങോട്ടും പോവില്ല എന്നായിരുന്നു ബി.ജെ.പി. സംസ്ഥാനനേതൃത്വം പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ ഫലം വന്നപ്പോൾ, ദിലീപിന് കിട്ടിയത് കഴിഞ്ഞതവണ എൻ.ഡി.എ.യ്ക്ക് കിട്ടിയതിന്റെ മൂന്നിലൊന്ന് വോട്ടുകൾ മാത്രമാണ്.

എൽ.ഡി.എഫ്. സ്ഥാനാർഥി എൻ.കെ. അക്ബറിന് 2016-ലെ ഭൂരിപക്ഷത്തേക്കാൾ 3110 വോട്ടുകളാണ് കൂടിയത്. ലീഗിന്റെ ശക്തികേന്ദ്രങ്ങളിൽ എൽ.ഡി.എഫിന് മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞത്, ലീഗിന്റെ വോട്ടുകളിൽ ചോർച്ചയുണ്ടായെന്നതിന്റെ സൂചനയാണ്.

Leave A Reply
error: Content is protected !!