ആലപ്പുഴ ജില്ലയിൽ ഇന്ന് 1994പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ ജില്ലയിൽ ഇന്ന് 1994പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ: തിങ്കളാഴ്ച ആലപ്പുഴ ജില്ലയിൽ 1994പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . 2പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് . 1989പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 3പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 746 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 92402പേർ രോഗ മുക്തരായി.20763പേർ ചികിത്സയിൽഉണ്ട്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിൻറെ ഭാഗമായി മുഹമ്മ ഗ്രാമ പഞ്ചായത്തിൽ അധ്യാപകരുടേയും കൗൺസിലറുടേയും യോഗം ചേർന്നു. മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബുവിൻറെ അധ്യക്ഷയിലായിരുന്നു യോഗം. പഞ്ചായത്തിലെ 16 വാർഡുകളില്‍ അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്.

കോവിഡ് 19 പ്രതിരോധത്തിനായി അരൂർ ഗ്രാമപഞ്ചായത്തില്‍ ഹെല്‍പ്പ് ഡസ്ക് തുറന്നു. പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍, ആന്‍റിജന്‍ പരിശോധന, ആര്‍.റ്റി.പി.സി.ആര്‍. പരിശോധന, കോവിഡ് വാക്സിനേഷന്‍, നിരീക്ഷണ കാലയളവ്, അവശ്യമരുന്നുകളുടെ ലഭ്യത, സാനിറ്റൈസേഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്ക് ഹെല്‍പ്പ് ഡസ്ക്കിലേക്ക് വിളിക്കാം.

Leave A Reply
error: Content is protected !!