അന്യസംസ്ഥാനക്കാർക്കായി തൃശൂർ ജില്ലയിൽ റെയിൽവേ സ്‌റ്റേഷനുകളിൽ സഹായ കേന്ദ്രങ്ങൾ

അന്യസംസ്ഥാനക്കാർക്കായി തൃശൂർ ജില്ലയിൽ റെയിൽവേ സ്‌റ്റേഷനുകളിൽ സഹായ കേന്ദ്രങ്ങൾ

തൃശൂർ: റെയിൽവേ സ്‌റ്റേഷനുകളിൽ കൊവിഡ് ഭീതിയിൽ നാട്ടിൽ പോകാൻ ഇതര സംസ്ഥാനക്കാരുടെ തിരക്ക്. ഇതേത്തുടർന്ന് റെയിൽവേ സ്റ്റേഷനുകളിൽ എത്തുന്ന ആളുകളെ പരിശോധിക്കാനായി ജില്ലാ ഭരണകൂടം കൊവിഡ് സഹായ കേന്ദ്രം സജ്ജീകരിച്ചു. കൊവിഡ് പരിശോധന ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ഞായറാഴ്ച രാവിലെ മുതലാണ് സഹായകേന്ദ്രം പ്രവർത്തനമാരംഭിച്ചത്.

സംസ്ഥാനത്തിന് അകത്തു നിന്നും പുറത്ത് നിന്നും ട്രെയിൻ മാർഗം ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിൽ എത്തുന്ന ആളുകളെ പരിശോധിക്കുകയെന്നതാണ് ഉദ്ദേശമെന്ന് ജില്ലാ നോഡൽ ഓഫീസർ പി.വി. സതീശൻ പറഞ്ഞു. തൃശൂർ, വടക്കാഞ്ചേരി, ഇരിങ്ങാലക്കുട, ചാലക്കുടി, ഗുരുവായൂർ റെയിൽവേ സ്‌റ്റേഷനുകളിൽ സഹായകേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്

Leave A Reply
error: Content is protected !!