ചങ്ങരംകുളത്ത് നിന്ന്ഒരാഴ്ച മുമ്പ് കാണാതായ ബുദ്ധിമാന്ദ്യമുള്ള യുവാവാവിനെ കണ്ടെത്തി

ചങ്ങരംകുളത്ത് നിന്ന്ഒരാഴ്ച മുമ്പ് കാണാതായ ബുദ്ധിമാന്ദ്യമുള്ള യുവാവാവിനെ കണ്ടെത്തി

 

ചങ്ങരംകുളം:ചങ്ങരംകുളത്ത് നിന്ന് കാണാതായ ബുദ്ധിമാന്ദ്യമുമുള്ള യുവാവിനെ കണ്ടെത്തി.ചങ്ങരംകുളം ടിപ്പുനഗര്‍ സ്വദേശിയായ കാട്ടില്‍ അബ്ദുവിന്റെ മകന്‍ കുഞ്ഞുമുഹമ്മദ്(40)നെയാണ് ഏപ്രില്‍ 26 ന് കാണാതായത്.മകനെ കാണാനില്ലെന്ന് കാണിച്ച് പിതാവ് ചങ്ങരംകുളം പോലീസിന് പരാതി നല്‍കിയിരുന്നു.ചങ്ങരംകുളത്തും പരിസരത്തും ലോട്ടറി വില്‍പന നടത്തിയിരുന്ന കുഞ്ഞുമുഹമ്മദിനെ പൊന്നാനി അത്താണി പമ്പിന് സമീപത്ത് വച്ച് ചങ്ങരംകുളം സ്വദേശിയായ യുവാവ് കണ്ട് തിരിച്ചറിയുകയായിരുന്നു.വീട്ടിലേക്ക് വരാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് ബന്ധുക്കളെ വിവരം അറിയിച്ചതനുസരിച്ച് ബന്ധുക്കള്‍ എത്തി യുവാവിനെ കൊണ്ടു പോയി.

Leave A Reply
error: Content is protected !!