മൂന്ന് എംഎൽഎമാരെ സംഭാവന നല്കി തൃത്താല മണ്ഡലം

മൂന്ന് എംഎൽഎമാരെ സംഭാവന നല്കി തൃത്താല മണ്ഡലം

മൂന്ന് എം.എമൂന്ന് എം.എല്‍.എമാരെ സംഭാവന നല്‍കി തൃത്താല മണ്ഡലം

എല്‍ഡിഎഫിന് കരുത്ത് പകര്‍ന്ന 99 എന്ന ഭാഗ്യസംഖ്യയിലേക്ക് മൂന്ന് എം.എല്‍.എ മാരെ സംഭാവന നല്‍കി തൃത്താല മണ്ഡലം. കേരള നിയമസഭയിലെ മൂന്ന് അംഗങ്ങളുടെ അപൂര്‍വ്വ സാന്നിധ്യം തൃത്താല ശ്രദ്ധേയമാക്കുന്നു. തൃത്താല മണ്ഡലത്തില്‍ നിന്ന് സിറ്റിംഗ് എംഎല്‍എ വി ടി ബല്‍റാമിനെ പരാജയപ്പെടുത്തി വിജയിച്ച എം.ബി രാജേഷ്, പാലക്കാട് ജില്ലയിലെ തന്നെ തരൂര്‍, ഷൊര്‍ണ്ണൂര്‍ മണ്ഡലങ്ങളില്‍ വിജയിച്ച പി മമ്മിക്കുട്ടി , പി.പി.സുമോദ് എന്നിവരാണ് തൃത്താലയ്ക്ക് മൂന്ന് എംഎല്‍എമാരെ സമ്മാനിച്ചത്.

തരൂരില്‍ 6162 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പി.പി സുമോദ് വിജയിച്ചതെങ്കില്‍ ഷൊര്‍ണ്ണൂരില്‍ നിന്ന് 33772 ഭൂരിപക്ഷത്തില്‍ പി. മമ്മിക്കുട്ടി വിജയിച്ച് നിയമസഭയിലെത്തി. 2011 ല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃത്താലയില്‍ പി. മമ്മിക്കുട്ടി വി.ടി ബല്‍റാമിനോട് പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഷൊര്‍ണ്ണൂരില്‍ നിന്ന് പി. മമ്മിക്കുട്ടി വന്‍ ഭൂരിപക്ഷത്തോടെ ഇത്തവണ വിജയം നേടി.

രണ്ട് തവണ എം.എല്‍ എയായ വി.ടി.ബല്‍റാമിനെ മലര്‍ത്തിയടിച്ചാണ് എം.ബി. രാജേഷ് ഒരു പതിറ്റാണ്ടിനു ശേഷം തൃത്താല ചുകപ്പിച്ചത്. പുതിയ സര്‍ക്കാര്‍ രൂപീകരണത്തില്‍ എം.ബി രാജേഷിന് മന്ത്രി പദവികൂടി ലഭിക്കുകയാണെങ്കില്‍ തൃത്താലയ്ക്കത് ത്രിമധുരമാകും.ല്‍.എമാരെ സംഭാവന നല്‍കി തൃത്താല മണ്ഡലം

 

Leave A Reply
error: Content is protected !!