ചരിത്രത്തിലാദ്യമായി പി നന്ദകുമാറിലൂടെ ചങ്ങരംകുളത്തിന് ഒരു എംഎല്‍എ

ചരിത്രത്തിലാദ്യമായി പി നന്ദകുമാറിലൂടെ ചങ്ങരംകുളത്തിന് ഒരു എംഎല്‍എ

 

ചരിത്രത്തിലാദ്യമായി പി.നന്ദകുമാറിലൂടെ ചങ്ങരംകുളത്തിന് ഒരു എംഎല്‍എ ലഭിച്ച സന്തോഷത്തിലാണ് നാട്ടുകാര്‍.പാലൊളി മുഹമ്മദ് കുട്ടിക്ക് ശേഷം തുടര്‍ച്ചയായ രണ്ട് തവണ പൊന്നാനി ചുവപ്പിച്ച പി ശ്രീരാമകൃഷ്ണന്‍ മണ്ഡലത്തില്‍ നടത്തിയ വികസനപ്രവര്‍ത്തികളുടെ ചുവട് പിടിച്ച് പൊന്നാനിയില്‍ ഇടത്പക്ഷം മത്സരത്തിനിറക്കിയ പി നന്ദകുമാര്‍ എന്ന തൊഴിലാളി നേതാവ് പൊതുജനങ്ങളില്‍ അത്രകണ്ട് സ്വീകാര്യനല്ലായിരുന്നില്ല എന്നത് ഇടത്പക്ഷ പ്രവര്‍ത്തകരെ പോലും നിരാശരാക്കിയിരുന്നു.പ്രചരണ രംഗത്ത് ഇടതുപക്ഷം ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടാണ് പി നന്ദകുമാര്‍ എന്ന വ്യക്തിപ്രഭാവത്തെ ജനകീയമാക്കിയത്.

പൊതുജനങ്ങളില്‍ ഏറെ സ്വീകാര്യനാവാന്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ അദ്ധേഹത്തിന് കഴിഞ്ഞു എന്നതും കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിന് വിജയം നേടിയെടുക്കാന്‍ പി നന്ദകുമാര്‍ എന്ന കര്‍ഷക തൊഴിലാളി നേതാവിന് കഴിഞ്ഞു.സ്പീക്കറുടെ മണ്ഡലത്തില്‍ ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ച് ജയിച്ച് കയറിയ സീനിയര്‍ നേതാവിന് മന്ത്രി സ്ഥാനത്തിന് സാധ്യതയുണ്ടെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്

Leave A Reply
error: Content is protected !!