കുട്ടികളുടെ പാര്‍ക്കിന്റെ മതിലിന്റെ അടിത്തറ തകര്‍ന്നു വീണു

കുട്ടികളുടെ പാര്‍ക്കിന്റെ മതിലിന്റെ അടിത്തറ തകര്‍ന്നു വീണു

 

ഗുരുവായൂര്‍ നഗരസഭയുടെ ബ്രഹ്‌മകുളത്തുള്ള കുട്ടികളുടെ പാര്‍ക്കിന്റെ മതിലിന്റെ അടിത്തറ തകര്‍ന്നു വീണു. മതിലിന് സമീപമുള്ള കുളത്തിന്റെ നവീകരണത്തിനായി മണ്ണെടുത്തപ്പോഴാണ് അടിത്തറ തകര്‍ന്ന് വീണത്. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 62 ലക്ഷം രൂപ ചിലവിട്ട് നിര്‍മ്മിച്ച പാര്‍ക്ക് നാശത്തിന്റെ വക്കിലാണ്. ഏഴ് മാസം മുമ്പ് ഉദ്ഘാടനം നടത്തിയ പാര്‍ക്കിലെ മതിലിന്റെ 12അടിയോളം വലുപ്പമുള്ള അടിത്തറയാണ് ഇടിഞ്ഞ് വീണത്. അടിത്തറയില്ലാതെ തേപ്പിന്റെ ബലത്തില്‍ നില്‍ക്കുന്ന മതില്‍ ഏതുസമയത്തും തകര്‍ന്ന് വീഴാവുന്ന നിലയിലാണ്.

ഇതിനോട് ചേര്‍ന്നുള്ള 10 മീറ്ററോളം ദൂരത്തില്‍ മതിലും തകര്‍ച്ച ഭീഷണിയിലാണ്. പാര്‍ക്കിന് സമീപത്തെ പാടത്ത് തണ്ണീര്‍ത്തട സംരക്ഷണ പദ്ധതി പ്രകാരമാണ് കുളത്തിന്റെ നവീകരണം നടക്കുന്നത്. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 28,5000 രൂപ ചിലവിട്ടാണ് കുളം നവീകരണം നടത്തുന്നത്. കുളത്തിന് കരിങ്കല്‍ സംരക്ഷണഭിത്തി കെട്ടാനായി മതിലിനോട് ചേര്‍ന്ന് ആഴത്തില്‍ കുഴിയെടുത്തതാണ് അടിത്തറ വീഴാനിടയാക്കിയത്. ശാസ്ത്രീയമായ രീതിയില്‍ മണ്ണെടുക്കാതിരുന്നതാണ് മതിലിന് ഭീഷണിയായതെന്നാണ് നാട്ടുകാരുടെ ആരോപണം. എത്രയും പെട്ടെന്ന് മതിലിന് താങ്ങ്‌കൊടുത്ത് സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply
error: Content is protected !!