കെപിസിസി അധ്യക്ഷ സ്ഥാനത്ത് മുല്ലപ്പള്ളി ഇനിയും കടിച്ചുതൂങ്ങുന്നത് കോണ്‍ഗ്രസിന് നാണക്കേടാണെന്ന് സി. രഘുനാഥ്

കെപിസിസി അധ്യക്ഷ സ്ഥാനത്ത് മുല്ലപ്പള്ളി ഇനിയും കടിച്ചുതൂങ്ങുന്നത് കോണ്‍ഗ്രസിന് നാണക്കേടാണെന്ന് സി. രഘുനാഥ്

ധര്‍മ്മടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി. രഘുനാഥ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. കെപിസിസി അധ്യക്ഷ സ്ഥാനത്ത് മുല്ലപ്പള്ളി ഇനിയും കടിച്ചുതൂങ്ങുന്നത് കോണ്‍ഗ്രസിന് നാണക്കേടാണെന്നും മുല്ലപ്പള്ളി രാജിവെച്ചില്ലെങ്കിൽ പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുധാകരനെ കൊണ്ടുവരണമെന്നും സി. രഘുനാഥ് ആവശ്യപ്പെട്ടു. താൻ ആണ് ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതില്‍ ഏറ്റവും അപമാനിതനായതെന്ന് അദ്ദേഹം പറഞ്ഞു. നേതാക്കള്‍ക്ക് കെപിസിസി ഓഫിസില്‍ ഓശാന പാടുന്നവര്‍ക്കാണ് അംഗീകാരമെന്നും സംഘടനാതലത്തില്‍ തെരഞ്ഞെടുപ്പില്‍ പോരായ്മകള്‍ ഉണ്ടായെന്നും സി. രഘുനാഥ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ ശക്തനായ സ്ഥാനാര്‍ത്ഥിയെയാണ് വേണ്ടിയിരുന്നതെങ്കില്‍ ധര്‍മ്മടത്ത് മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കണമായിരുന്നുവെന്നും തന്നെ പരസ്യമായി കെപിസിസി നേതൃത്വം അപനിച്ചുവെന്നും എഐസിസിക്ക് കെപിസിസി നേതൃത്വത്തിനെതിരെ പരാതി നല്‍കുമെന്നും സി രഘുനാഥ് കൂട്ടിച്ചേര്‍ത്തു.

Leave A Reply
error: Content is protected !!