നേരിയ രോഗലക്ഷണങ്ങളുള്ള കോവിഡ് രോഗികൾ സിടി സ്‌കാൻ എടുക്കേണ്ടതില്ല; ഡോ. രൺദീപ് ഗുലേറിയ

നേരിയ രോഗലക്ഷണങ്ങളുള്ള കോവിഡ് രോഗികൾ സിടി സ്‌കാൻ എടുക്കേണ്ടതില്ല; ഡോ. രൺദീപ് ഗുലേറിയ

നേരിയ രോഗലക്ഷണങ്ങളുള്ള കോവിഡ് രോഗികൾ സിടി സ്‌കാൻ എടുക്കേണ്ടതിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കി ഡൽഹി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. രോഗികൾ ആദ്യം എക്‌സറേ എടുത്താൽ മതിയെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഏകദേശം 30 മുതൽ 40 ശതമാനംവരെയുള്ള കൊറോണ രോഗികളിൽ ലക്ഷണങ്ങൾ പ്രകടമല്ലെന്നാണ് പഠനങ്ങൾ പറയുന്നത്.

ഇവർ വ്യാപകമായി സിടി സ്‌കാൻ എടുക്കുന്നു. എന്നാൽ ഇത്തരക്കാർക്ക് കാര്യമായ ചികിത്സ ഇല്ലാതെ തന്നെ അസുഖം ഭേദമാകുന്നതായും കാണാം. 300-400 ചെസ്റ്റ് എക്‌സറേയ്ക്ക് സമമാണ് സിടി സ്‌കാൻ. അതിനാൽ സിടി സ്‌കാൻ എടുക്കുക. ഇത് ഭാവിയിൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply
error: Content is protected !!