പുതുമുഖങ്ങൾക്ക് അവസരം ഉണ്ടാകും , മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല: പിണറായി വിജയൻ

പുതുമുഖങ്ങൾക്ക് അവസരം ഉണ്ടാകും , മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല: പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടിയുമായി പിണറായി വിജയൻ. അടുത്ത മുഖ്യമന്ത്രി ആരെന്ന് തീരുമാനിച്ചിട്ടില്ലെന്നും ആ​ലോ​ച​ന​യും തീ​രു​മാ​ന​വും വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ‌ വെന്നും മാധ്യമങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

പുതിയ മന്ത്രിസഭയിൽ പുതുമുഖങ്ങൾക്ക് അവസരം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വി​വി​ധ പാ​ർ​ട്ടി​ക​ൾ ആ​ലോ​ചി​ച്ചാ​ണ് നി​ല​വി​ലു​ള്ള മ​ന്ത്രി​മാ​ർ തു​ട​രു​മോ​യെ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത്തെന്നും ഈ ആലോചനകൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആ​ലോ​ചി​ച്ചു തീ​രു​മാ​നി​ക്കേ​ണ്ട​താ​ണ് .യു​വാ​ക്ക​ളു​ടെ കാ​ര്യമെന്നും പി​ണ​റാ​യി വിജയൻ പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫ് യോഗം ചേർന്ന് സ​ത്യ​പ്ര​തി​ജ്ഞ എ​ന്നാ​ണെ​ന്ന് തീ​രു​മാ​നിക്കുമെന്നും കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ ആ​ഘോ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യാ​കും സ​ത്യ​പ്ര​തി​ജ്ഞയെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply
error: Content is protected !!