കോവിഡ് ചികിത്സക്ക് മെഡിക്കൽ വിദ്യാർഥികളെയും നിയോഗിക്കാമെന്ന് കേന്ദ്ര സർക്കാർ

കോവിഡ് ചികിത്സക്ക് മെഡിക്കൽ വിദ്യാർഥികളെയും നിയോഗിക്കാമെന്ന് കേന്ദ്ര സർക്കാർ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായിരിക്കെ രാജ്യത്തെ ആരോഗ്യമേഖലയിലെ ആൾക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടിയുമായി കേന്ദ്രസർക്കാർ. മെഡിക്കൽ വിദ്യാർത്ഥികളെയും ഇന്റേൺഷിപ്പുകാരെയും പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുപ്പിക്കാനുളള പദ്ധതിക്കാണ് കേന്ദ്രസർക്കാർ രൂപം നൽകിയത്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ 100 ദിവസം തികയ്ക്കുന്ന ഇത്തരക്കാർക്ക് സർക്കാർ നിയമനങ്ങളിൽ മുൻഗണന നൽകുന്നതിനും തീരുമാനമായി.

കോവിഡ് ചുമതലകളിൽ 100 ദിവസം തികയ്ക്കുന്നവർക്ക് സർക്കാറിന്‍റെ സ്ഥിരനിയമനങ്ങളിൽ മുൻഗണന നൽകാനും തീരുമാനിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയിൽ അറിയിച്ചു.

ഡോക്ടറാവാന്‍ പരിശീലനം തേടിയവരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കും. അവസാന വര്‍ഷ എം.ബി.ബി.എസ് ബിരുദ വിദ്യാര്‍ഥികളെ ടെലി കണ്‍സള്‍ട്ടേഷന്‍, നേരിയ രോഗലക്ഷണമുള്ളവരെ നിരീക്ഷിക്കല്‍ തുടങ്ങിയ ജോലിക്ക് അയക്കും. ഇരുവിഭാഗങ്ങളും മുതിര്‍ന്ന ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്.

Leave A Reply
error: Content is protected !!