കോവിഡ് 19: പ്രതിരോധം ശക്തമാക്കി മുഹമ്മ പഞ്ചായത്ത്‌

കോവിഡ് 19: പ്രതിരോധം ശക്തമാക്കി മുഹമ്മ പഞ്ചായത്ത്‌

ആലപ്പുഴ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിൻറെ ഭാഗമായി മുഹമ്മ ഗ്രാമ പഞ്ചായത്തിൽ അധ്യാപകരുടേയും കൗൺസിലറുടേയും യോഗം ചേർന്നു. മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബുവിൻറെ അധ്യക്ഷയിലായിരുന്നു യോഗം. പഞ്ചായത്തിലെ 16 വാർഡുകളില്‍ അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്.

അദ്ധ്യാപകരെ കൂടാതെ ഒരു കൗൺസിലറുടെ സാഹായവും ലഭ്യമാക്കിയിട്ടുണ്ട്. അധ്യാപകർ, വാർഡുകളിലെ ദ്രുതകർമ സേനാംഗങ്ങൾ, ആശാ പ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ പ്രതിരോധ പരിപാടികൾ ഏകോപിപ്പിക്കും. കോവിഡ് പോസിറ്റീവായവർ, ക്വാറന്റയിനിലുള്ളവർ തുടങ്ങിയവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിച്ചു നൽകൽ, കല്യാണം, മരണാനന്തര ചടങ്ങുകൾ, ആരാധനാലയങ്ങളിലെ ചടങ്ങുകൾ എന്നിവ നിരീക്ഷിക്കൽ തുടങ്ങിയ ചുമതലകളും ഇവർ നിർവഹിക്കും. പഞ്ചായത്തിൽ ആരംഭിച്ചിട്ടുള്ള കോവിഡ് ഹെൽപ് ഡെസ്ക് വഴിയാണ് വാർഡ്‌തല വിവരശേഖരണവും സേവനവുമെല്ലാം.

കോവിഡ് ബാധിതർ, ക്വാറന്റൈനിലുള്ളവർ എന്നിവർക്കാവശ്യമായ മാനസിക സാന്ത്വനമേകാനാണ് കൗൺസിലറുടെ സേവനം ഒരുക്കിയിരിക്കുന്നത്. ഹെൽപ് ഡെസ്‌ക് നമ്പർ : 9745581951. വൈസ് പ്രസിഡന്റ് എൻ.റ്റി. റെജി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീമ ബീവി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. ചന്ദ്ര, പഞ്ചായത്ത് സെക്രട്ടറി ടി. വി വിനോദ് തുടങ്ങിയവർ പങ്കെടുത്തു.

Leave A Reply
error: Content is protected !!