സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി സീമ ജി നായര്‍

സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി സീമ ജി നായര്‍

അമ്പത്തിമൂന്നാം വയസിൽ സൗന്ദര്യ രഹസ്യത്തിനു കാരണം വ്യക്തമാക്കിയിരിക്കുകയാണ് നടി സീമ ജി നായര്‍. അമ്മ പങ്കുവെച്ചിരുന്ന ടിപ്‌സുകളാണ് സീമ പറയുന്നത്. പ്രായം അമ്പത് കടന്നിട്ടും തന്റെ മുഖത്ത് ചുളിവ് വീഴാത്തതും ചര്‍മ്മം വരണ്ടത് ആകാത്തതും ഈ സൗന്ദര്യക്കൂട്ടിന്റെ സഹായം കൊണ്ടാണെന്ന് സീമ പറയുന്നു.

അമ്മ പ്രധാനമായും പങ്കുവച്ച രണ്ട് ടിപ്‌സുകളാണ് സീമ വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്. സ്‌നേഹസീമ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സൗന്ദര്യത്തിന്റെ പൊടിക്കൈകള്‍ സീമ പങ്കുവെച്ചിരിക്കുന്നത്.

കസ്തൂരിമഞ്ഞളും തൈരും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് നല്ലതാണെന്ന് സീമ പറയുന്നു. കൂടാതെ രാത്രി കിടക്കുംമുമ്പ് കറ്റാര്‍ വാഴയും തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നതും നല്ലതാണെന്നും സീമ പറയുന്നു.

Leave A Reply
error: Content is protected !!