‘ഞങ്ങളുുടെ അത്ഭുതം, എന്നും എപ്പോഴും’ മേഘ്‌ന

‘ഞങ്ങളുുടെ അത്ഭുതം, എന്നും എപ്പോഴും’ മേഘ്‌ന

ജൂനിയര്‍ ചീരുവിന്റെ വിശേഷങ്ങള്‍ നടി മേഘ്‌ന സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെയ്ക്കാറുണ്ട്.
അച്ഛന്‍ ചിരഞ്ജീവി സര്‍ജയോട് സിമ്പ കിന്നാരം പറയുന്ന വീഡിയോയാണ് മേഘ്‌ന പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തില്‍ തൊട്ടുനോക്കുകയും അച്ഛനെ നോക്കി അവന്റെ ഭാഷയില്‍ എന്തൊക്കെയോ സംസാരിക്കുകയുമാണ് ജൂനിയര്‍ ചീരു.‘ഞങ്ങളുുടെ അത്ഭുതം, എന്നും എപ്പോഴും’ എന്നാണ് മേഘ്‌ന വീഡിയോ പങ്കുവെച്ച് കുറിച്ചത്.

നേരത്തെ മകന് രണ്ട് മാസമായപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നെന്നും അത് തന്നെ പരിഭ്രാന്തിയില്‍ ആക്കിയിരുന്നെന്നും താരം സോഷ്യല്‍ മീഡിയയിലൂടെ തുറന്ന് പറഞ്ഞിരുന്നു.

മേഘ്‌ന മൂന്ന് മാസം ഗര്‍ഭിണിയായിരിക്കേയാണ് ഭര്‍ത്താവ് ചീരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടയുന്നത്. ജീവിതത്തിലേറ്റ ആ തീരാ വേദനയിലും മേഘ്‌ന പിടിച്ചു നിന്നത് മകന്‍ മൂലമാണ്. ജൂനിയര്‍ സിമ്പ എന്നു പറഞ്ഞാണ് മേഘ്‌ന പലപ്പോഴും മകന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറ്. ഒക്ടോബര്‍ 22 നാണ് ജൂനിയര്‍ ചീരുവിന്റെ പിറന്നാള്‍.

Leave A Reply
error: Content is protected !!