ഇ​ഡി അ​ട​ക്ക​മു​ള്ള കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രേ അ​ന്വേ​ഷ​ണം തു​ട​രുമെന്ന് പിണറായി വിജയൻ

ഇ​ഡി അ​ട​ക്ക​മു​ള്ള കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രേ അ​ന്വേ​ഷ​ണം തു​ട​രുമെന്ന് പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രെ അ​ന്വേ​ഷ​ണം തു​ട​രുമെന്ന് മു​ഖ്യ​മ​ന്ത്രി അറിയിച്ചു. തെ​ര​ഞ്ഞെ​ടു​പ്പു പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ സ​മ​യം ക​ഴി​ഞ്ഞാ​ലു​ട​ൻ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണ ഫ​യ​ലി​ന്‍റെ കാ​ര്യ​ത്തി​ൽ തീരുമാനം എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇ​ഡി അ​ട​ക്ക​മു​ള്ള കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രെയാണ് അന്വേഷണം.

തെ​ര​ഞ്ഞെ​ടു​പ്പു പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ൽ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണ ഫ​യ​ൽ കു​ടു​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്. ഒ​രു വി​ഭാ​ഗ​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ആ​ഴ​ക്ക​ട​ൽ മ​ത്സ്യ ബ​ന്ധ​ന വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെട്ട് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗൗ​ര​വ​മാ​യ ഗൂ​ഢാ​ലോ​ച​ന​യാ​ണ് ഈ വിഷയത്തിൽ നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇവയെല്ലാം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ​ല​യി​ട​ത്തും ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മം എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ന​ട​ന്നുവെന്നും ഇ​ക്കാ​ര്യ​ത്തി​ൽ ബി​ജെ​പി​യും യു​ഡി​എ​ഫും യോ​ജി​ച്ച വി​വാ​ദ​മു​ണ്ടാ​ക്കിയെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply
error: Content is protected !!