പശ്ചിമബം​ഗാൾ മുഖ്യമന്ത്രിയായി മമതാ ബാനർജി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

പശ്ചിമബം​ഗാൾ മുഖ്യമന്ത്രിയായി മമതാ ബാനർജി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

പശ്ചിമബം​ഗാൾ മുഖ്യമന്ത്രിയായി മമതാ ബാനർജി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും.തുടർച്ചയായ മൂന്നാം തവണയാണ് മമത പശ്ചിമബം​ഗാളിന്റെ മുഖ്യമന്ത്രിയാകുന്നത്. ഇന്ന് ​ഗവർണറെ കണ്ട് മമത സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ചെന്നാണ് വിവരം. മുഖ്യമന്ത്രിയെ തിങ്കളാഴ്ച രാജ്ഭവനിലേക്ക് വിളിപ്പിക്കുമെന്ന് ​തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ​ഗവർണർ ജ​ഗദീപ് ധർഖർ ട്വീറ്റ് ചെയ്തിരുന്നു.

മമതയുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ വ്യാഴാഴ്ച എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടക്കും. ബിമൻ ബാനർജിയെയാണ് സ്പീക്കറായി നിശ്ചയിച്ചിരിക്കുന്നതെന്ന് പാർത്ഥ ചാറ്റർജി വ്യക്തമാക്കി. സുബ്രതാ മുഖർജിയായിരിക്കും പ്രോട്ടേം സ്പീക്കറായി ചുമതലയേൽക്കുക. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചടങ്ങുകൾ ലളിതമായിട്ടാകുമെന്നാണ് സൂചന.

 

Leave A Reply
error: Content is protected !!