കോവിഡ് പ്രതിരോധം; അഞ്ഞൂറ് കോടി രൂപ വിലയുള്ള കൊവിഡ് മരുന്ന് ഇന്ത്യയ്ക്ക് നൽകുമെന്ന് ഫൈസർ

കോവിഡ് പ്രതിരോധം; അഞ്ഞൂറ് കോടി രൂപ വിലയുള്ള കൊവിഡ് മരുന്ന് ഇന്ത്യയ്ക്ക് നൽകുമെന്ന് ഫൈസർ

ഇന്ത്യയിൽ കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ അഞ്ഞൂറ് കോടി രൂപ വിലയുള്ള കൊവിഡ് മരുന്ന് ഇന്ത്യയ്ക്ക് നൽകുമെന്ന് ഫൈസർ അറിയിച്ചു. ഫൈസർ തന്നെ ഉത്പാദിപ്പിക്കുന്ന മരുന്ന് ആണ് ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുന്നത്. രാജ്യത്തെ കൊവിഡ് ട്രീറ്റ്‌മെന്റ് പ്രോട്ടോക്കോൾ അംഗീകരിച്ച മരുന്ന് ആണ് ഇത്.

ഇന്ത്യയിലെ എല്ലാ രോഗികൾക്കും കൊവിഡ് ചികിൽസ ലഭിക്കണം എന്ന് കരുതിയാണ് മരുന്ന് അയക്കുന്നത് എന്ന് ഫൈസർ ചെയർമാൻ വ്യക്തമാക്കി. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസ പ്രവർത്തനമാണിത് എന്നും ഫൈസർ ചെയർമാൻ ആൽബേർട്ട് ബുർല പറഞ്ഞു.

Leave A Reply
error: Content is protected !!