കോവിഡ് ബാധ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ മഹാത്മാഗാന്ധി സർവകലാശാല അടച്ചു

കോവിഡ് ബാധ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ മഹാത്മാഗാന്ധി സർവകലാശാല അടച്ചു

മഹാത്മാഗാന്ധി സർവകലാശാല സംസ്ഥാനത്ത് കോവിഡ് ബാധ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ അടച്ചു. നിലവിൽ സർവകലാശാല മെയ് 9 വരെ തുറക്കില്ല. സർവകലാശാലയിലെ ഫ്രണ്ട് ഓഫീസ് ഉൾപ്പെടെ പൂർണമായാണ് അടച്ചിടും. മെയ് 9 വരെ ഓൺലൈൻ സേവനങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളു. ഓൺലൈനായി ലഭ്യമാകാത്ത സേവനങ്ങൾക്കുള്ള അപേക്ഷകൾ ഇ-മെയിൽ ചെയ്യാവുന്നതാണ്.
ഭരണവിഭാഗം: generaltapaladmn@mgu.ac.in, പരീക്ഷ വിഭാഗം: tapal1@mgu.ac.in.

സംസ്ഥാനത്ത് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കോവിഡ് വ്യാപനം കൂടിയ സഹചര്യത്തിലാണ് ഈ തീരുമാനം. നാളെ മുതൽ മെയ് 9 വരെയാണ് നിയന്ത്രണങ്ങൾ. ആവശ്യ കാര്യങ്ങൾക്ക് മാത്രമേ ഈ ദിവസങ്ങളിൽ പുറത്തിറങ്ങാൻ സാധിക്കുകയുള്ളു. അടഞ്ഞ സ്ഥലങ്ങളിൽ കൂട്ടം കൂടാനും അനുമതി ഇല്ല. 2 മാസ്‌കുകളും കഴിയുമെങ്കിൽ കയ്യുറയും ധരിക്കണമെന്നും പാൽ, പച്ചക്കറി, പലവ്യഞ്ജനം, മീൻ, മാംസം എന്നിവ വിൽക്കുന്ന കടകൾ തുറക്കാമെന്നും സർക്കാർ അറിയിച്ചു.

Leave A Reply
error: Content is protected !!