കൊവിഡ് വ്യാപനം; കേരളം അതീവ ജാ​ഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം

കൊവിഡ് വ്യാപനം; കേരളം അതീവ ജാ​ഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം

കൊവിഡ് വ്യാപനത്തിൽ കേരളം അതീവ ജാ​ഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. സംസ്ഥാനത്ത് വ്യാപന തീവ്രത ഏറ്റവും രൂക്ഷമാണ്. നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. കൊവിഡ് രോഗികൾ അനാവശ്യമായി സിടി സ്കാൻ ചെയ്യരുത്. നേരിയ ലക്ഷണങ്ങളുള്ളവർക്ക് സ്കാനിംഗ് ആവശ്യമില്ല. സ്കാനിംഗ് റേഡിയേഷൻ ഗുരുതര പ്രശ്നങ്ങളുണ്ടാക്കുമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ​ തിങ്കളാഴ്ച 26,011 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. 45 മരണം കൂടി കോവിഡ്​ മൂലമാണെന്ന്​ സ്ഥിരീകരിച്ചു. ഇതിൽ 301 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,106 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1524 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

3,45,887 പേർ നിലവിൽ ചികിത്സയിലുണ്ട്​​. 24 മണിക്കൂറിനുള്ളിൽ ആകെ​ 96,296 സാമ്പിളുകളാണ്​​ പരിശോധന നടത്തിയത്​. കോവിഡിന്‍റെ എണ്ണത്തിലെ കുറവ്​ ആശ്വാസത്തിന്​ വക നൽകുന്നതല്ല. പരിശോധന നടന്നത്​ കുറവായതിനാലാണതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Leave A Reply
error: Content is protected !!