മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാലിനെതിരെ സൈബർ ആക്രമണം

മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാലിനെതിരെ സൈബർ ആക്രമണം

മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാലിനെതിരെ സൈബർ ആക്രമണം. തെരഞ്ഞെടുപ്പിൽ ഏറ്റ കനത്ത തോൽവിക്ക് പിന്നാലെയാണ് അദ്ദേഹത്തിനെതിരേ സൈബർ ആക്രമണം. ആക്രമണം ബിജെപി- ആർഎസ്എസ് അനുകൂലികളുടെ അക്കൗണ്ടുകളിൽ നിന്നാണ്. അദ്ദേഹം തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഇട്ട ഒരു ഫേസ്ബുക് പോസ്റ്റിന് താഴെ കമന്റുകളിലൂടെയാണ് അദ്ദേഹത്തിനെതിരെ ആക്രമണം നടത്തുന്നത്.

രാജഗോപാലിൻ്റെ പ്രസ്താവനകൾ കഴിഞ്ഞ കുറച്ച് നാളുകളായി പാർട്ടിക്കുള്ളിൽ അതൃപ്തി ഉണ്ടാക്കിയിരുന്നു. മലയാളികൾക്ക് സാക്ഷരത കൂടുതൽ ഉള്ളതിനാൽ ആണ് കേരളത്തിൽ ബിജെപി വേരുപിടിക്കാത്തതെന്ന് അദ്ദേഹം പറഞ്ഞത് പാർട്ടിക്കുള്ളിലും അണികൾക്കിടയിലും അപ്രീതിക്ക് കാരണമായി. കൂടാതെ വിജയസാധ്യത ബിജെപിക്ക് നേമത്ത് ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘ദേശീയ ജനാധിപത്യ സഖ്യത്തിന് വോട്ട് നൽകിയ സമ്മതിദായർക്ക് ഒരായിരം നന്ദി. ജനവിധിയെ മാനിക്കുന്നു. തോൽവിയെ സംബന്ധിച്ച് പാർട്ടി നേതൃത്വം ഒരുമിച്ചിരുന്ന് ചർച്ച ചെയ്ത് കുറവുകൾ പരിഹരിച്ച് കരുത്തോടെ മുന്നോട്ടുപോകും.’- ഇതായിരുന്നു രാജഗോപാലിന്റെ പോസ്റ്റ്.

Leave A Reply
error: Content is protected !!