സൗദി അറേബ്യയിൽ 953 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സൗദി അറേബ്യയിൽ 953 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സൗദി അറേബ്യയിൽ തിങ്കളാഴ്‌ച 953 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,038 പേർ രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,20,301 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,03,702 ഉം ആയി.

രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,607 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 1,359. പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ചികിത്സയിലുണ്ടായിരുന്നവരിൽ 13 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 6,992 ആയി.

Leave A Reply
error: Content is protected !!