സൗദിയിൽ കോവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു

സൗദിയിൽ കോവിഡ് ബാധിച്ച് പ്രവാസി മലയാളി  മരിച്ചു

സൗദിയിൽ കോവിഡ് ബാധിച്ച് പ്രവാസി മലയാളി  മരിച്ചു.  കൊണ്ടോട്ടി വട്ടപ്പറമ്പ് സ്വദേശി ഉമ്മർകോയ മനത്തോടിക (44) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ദിവസങ്ങൾക്ക് മുമ്പ് പനിയെ തുടർന്ന് പരിശോധനയിൽ കോവിഡ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു.

വീട്ടിൽ വിശ്രമത്തിലായിരിക്കെ ഞായറാഴ്ച വൈകിട്ട് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ദർബിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. ദർബിൽ വസ്ത്ര വ്യാപാര ശാലയിൽ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.

Leave A Reply
error: Content is protected !!