ഹാന്‍ഡ് സാനിറ്റൈസര്‍ കുടിച്ച് ഛത്തീസ്ഗഢില്‍ രണ്ട് പേർ മരിച്ചു

ഹാന്‍ഡ് സാനിറ്റൈസര്‍ കുടിച്ച് ഛത്തീസ്ഗഢില്‍ രണ്ട് പേർ മരിച്ചു

റായ്പുര്‍: രണ്ട് പേര്‍ ഹാന്‍ഡ് സാനിറ്റൈസര്‍ കുടിച്ച് മരിക്കുകയും നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഛത്തീസ്ഗഢിലെ റായ്പുര്‍ ജില്ലയിലാണ് സംഭവം. ഇവർ മദ്യം ലഭിക്കാത്തതിനെ തുടർന്നാണ് ഹാന്‍ഡ് സാനിറ്റൈസര്‍ കുടിച്ചത്.

സംസ്ഥാനത്ത് മദ്യ ലഭ്യത കുറഞ്ഞത് കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമായതോടെയാണ്. ഗോലെ ബസാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിൽ ഇന്നലെ രാത്രിയിൽ ആണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. രാജു ചുര, വിജയ് കുമാര്‍ ചൗഹാന്‍ എന്നിവരാണ് മരിച്ചത്. അവശ നിലയിൽ കണ്ടെത്തിയ ഇവരെ ബിആര്‍ അംബേദ്കര്‍ ആശുപത്രിയില്‍ ഉടൻ തന്നെ എത്തിച്ചെങ്കിലും ജീവനം രക്ഷിക്കാനായില്ല.

Leave A Reply
error: Content is protected !!