തിരഞ്ഞെടുപ്പ് പരാജയത്തില്‍ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനമുയരുന്നു

തിരഞ്ഞെടുപ്പ് പരാജയത്തില്‍ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനമുയരുന്നു

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ പരാജയം അപ്രതീക്ഷ തിരിച്ചടിയാണെന്നും തോല്‍വിയുടെ ഉത്തരവാദിത്വം കൂട്ടായി ഏറ്റെടുക്കണമെന്നും ലീഗ് അറിയിച്ചു. എന്നാൽ ഇപ്പോൾ തിരഞ്ഞെടുപ്പ് പരാജയത്തില്‍ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ അണികളുടെ അതൃപ്തി പുറത്തുവന്നിരിക്കുകയാണ്.

എംഎസ്എഫ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി വിപി അഹ്മദ് സഹീര്‍ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. ലീഗ് സാധ്യതകള്‍ ഇല്ലാതാക്കിയത് കുഞ്ഞാലിക്കുട്ടിയുടെ അധികാര മോഹമാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ പ്രവര്‍ത്തകര്‍ പൂര്‍ണമനസ്സോടെ കേരള രാഷ്ട്രീയത്തിലേക്ക് ലോക്‌സഭ അംഗത്വം രാജിവെച്ച് തിരികെ വരാനുള്ള പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം ഉള്‍ക്കൊണ്ടിട്ടുണ്ടായിരുന്നില്ല. പി.കെ. കുഞ്ഞാലിക്കുട്ടിയടക്കം പലരുടേയും ഭൂരിപക്ഷം ഇത്തവണ കുറഞ്ഞിട്ടുണ്ട്.

Leave A Reply
error: Content is protected !!