എം കെ സ്റ്റാലിന്‍ തമിഴ്‌നാട്ടിലെ പുതിയ മുഖ്യമന്ത്രിയായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും

എം കെ സ്റ്റാലിന്‍ തമിഴ്‌നാട്ടിലെ പുതിയ മുഖ്യമന്ത്രിയായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും

എം കെ സ്റ്റാലിന്‍ തമിഴ്‌നാട്ടിലെ പുതിയ മുഖ്യമന്ത്രിയായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. തമിഴ്‌നാട്ടില്‍ . പുതിയ മന്ത്രിസഭ ചര്‍ച്ചകള്‍ സജീവമായി. പത്തുവര്‍ഷത്തിന് ശേഷം ആണ് ഡിഎംകെ അധികാരത്തിൽ വീണ്ടും എത്തുന്നത്.

ഇത്തവണ 158 സീറ്റുകള്‍ വിജയിച്ച് തിളക്കമാര്‍ന്ന പ്രകടനം നടത്തിയാണ് അധികാരത്തിലേറുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ ആദ്യമായി മുഖ്യമന്ത്രിയാകുന്ന എം കെ സ്റ്റാലിൻറെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ആഘോഷങ്ങള്‍ ഒഴിവാക്കും. ലളിതമായ സത്യപ്രതിജ്ഞ ചടങ്ങോടെ അധികാരത്തിലേറും

എം കെ സ്റ്റാലിന്‍ ആദ്യമായി മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത് കൊളത്തൂരില്‍ ഹാട്രിക് വിജയം നേടിയാണ്. 118 സീറ്റുകള്‍ മാത്രം മതി കേവല ഭൂരിപക്ഷത്തിനെന്നിരിക്കെയാണ് ഡിഎംകെയുടെ ഈ മികച്ച വിജയം. ഇത്തവണ മുന്‍ ഡിഎംകെ സര്‍ക്കാരില്‍ നിന്ന് വ്യത്യസ്തമായി ചെറുപ്പക്കാര്‍ക്ക് പ്രാധാന്യം നല്‍കുന്ന മന്ത്രിസഭയാണ് സ്റ്റാലിന്റെ പരിഗണനയിലുള്ളത്. മകന്‍ ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയില്‍ ഉണ്ടാകുമോ എന്നാണ് തമിഴകം കാത്തിരിക്കുന്നത്. ചെപ്പോക്ക് മണ്ഡലത്തില്‍ നിന്ന് 65,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആണ് ഉദയനിധി സ്റ്റാലിന്‍ വിജയിച്ചത്.

Leave A Reply
error: Content is protected !!