സര്‍ക്കാര്‍ അനുകൂല മനോഭാവം ഇല്ലാതാക്കാന്‍ നടത്തിയ ശ്രമത്തില്‍ ജി സുകുമാരൻ നായർ പരാജയപ്പെട്ടെന്ന് പിണറായി വിജയൻ

സര്‍ക്കാര്‍ അനുകൂല മനോഭാവം ഇല്ലാതാക്കാന്‍ നടത്തിയ ശ്രമത്തില്‍ ജി സുകുമാരൻ നായർ പരാജയപ്പെട്ടെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: എൻഎസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പോളിങ് ദിനത്തിലെ സുകുമാരൻ നായരുടെ ആഹ്വാനം ജനവികാരം അട്ടിമറിക്കാനായിരുന്നുവെന്നും സര്‍ക്കാര്‍ അനുകൂല മനോഭാവം ഇല്ലാതാക്കാന്‍ നടത്തിയ ശ്രമത്തില്‍ അദ്ദേഹം പരാജയപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോളിംഗ് ദിനത്തിൽ സുകുമാരന്‍ നായര്‍ പറഞ്ഞത് ജനം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നായിരുന്നു. അതേസമയം എംജി സര്‍വകലാശാല സിൻഡിക്കേറ്റില്‍ നിന്നും എൻഎസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായര്‍ മകളെ രാജിവെപ്പിച്ചു. വെള്ളാപ്പള്ളി നടേശന്‍റെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെയാണിത്. ഇടതുപക്ഷം എല്ലാ സ്ഥാനങ്ങളും സുകുമാരൻ നായരുടെ മകൾക്ക് കൊടുത്തിട്ടും എൻഎസ്എസ് ഇടതുപക്ഷത്തിന്റെ നെഞ്ചത്തു കുത്തി എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം.

Leave A Reply
error: Content is protected !!