നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം കൂട്ടായി ഏറ്റെടുക്കണമെന്ന് മുസ്ലീം ലീഗ്

നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം കൂട്ടായി ഏറ്റെടുക്കണമെന്ന് മുസ്ലീം ലീഗ്

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ പരാജയം അപ്രതീക്ഷ തിരിച്ചടിയാണെന്നും തോല്‍വിയുടെ ഉത്തരവാദിത്വം കൂട്ടായി ഏറ്റെടുക്കണമെന്നും ലീഗ് അറിയിച്ചു. മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ മുസ്ലീം ലീഗും അപ്രതീക്ഷ തിരിച്ചടിയുടെ ആഘാതത്തിലാണെന്ന് അറിയിച്ചു. തെരഞ്ഞെടുപ്പിലെ പരാജയത്തിനുള്ള കാരണം ശരിയായ വിലയിരുത്തല്‍ നടത്തി കണ്ടെത്തണമെന്നും ലീഗ് അറിയിച്ചു.

കോണ്‍ഗ്രസ് തോല്‍വിക്ക് പിന്നാലെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയാണെന്നും ആ സമീപനം ശരിയല്ലെന്നും ഉത്തരവാദിത്വത്തിൽ നിന്നും ആരെങ്കിലും മാറി നിന്നതുകൊണ്ട് പോരായ്മകള്‍ ഇല്ലാതാകില്ലെന്നു൦ ലീഗ് അറിയിച്ചു. അതേസമയം ബിജെപി-സിപിഐഎം ധാരണയാണ് കോഴിക്കോട് സൗത്തിലെ പരാജയത്തിന് കാരണമെന്ന് സ്ഥാനാര്‍ത്ഥി നൂര്‍ബിന റഷീദ് ആരോപിച്ചു. പരാജയകാരണമായത് മണ്ഡലത്തിൽ ബിജെപിക്ക് വോട്ട് കൂടിയതാണെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply
error: Content is protected !!