ജമ്മു കാശ്മീരിൽ വെടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ

ജമ്മു കാശ്മീരിൽ വെടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ

ജമ്മു കാശ്മീരിൽ വെടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ.ജമ്മു കശ്മീരിലെ സാംബാ ജില്ലയിലാണ് സംഭവം. ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.തിങ്കളാഴ്ച രാവിലെ 6.15 ഓടെയാണ് രാംഗർ സെക്ടറിൽ പാകിസ്താൻ വെടിവെപ്പ് നടത്തിയത്. അതിർത്തിയിൽ ചില അറ്റകുറ്റ പണികൾ നടത്തുന്നതിനിടെയാണ് പാക് റേഞ്ചർമാർ പ്രകോപനം സൃഷ്ടിച്ചത്.

വെടിവെപ്പിൽ സുരക്ഷാ ഉദ്യോഗസ്ഥരിൽ ആർക്കും പരിക്കേറ്റിട്ടില്ല. അതേസമയം കരാർ ലംഘിച്ചുകൊണ്ട് ഇന്ത്യ പ്രത്യാക്രമണം നടത്തിയിട്ടില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

Leave A Reply
error: Content is protected !!