മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ചു : ഇവർ പുതിയ മന്ത്രിമാരുടെ സാധ്യതാ പട്ടികയിൽ

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ചു : ഇവർ പുതിയ മന്ത്രിമാരുടെ സാധ്യതാ പട്ടികയിൽ

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ചു . രാവിലെ നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രി ഗവര്‍ണറെ രാജ്ഭവനിലെത്തി കണ്ടു രാജി സമർപ്പിച്ചത് . ഗവര്‍ണര്‍ മുഖ്യമന്ത്രിയോടും മന്ത്രിസഭയോടും കാവല്‍മന്ത്രിസഭയായി തുടരാന്‍ ആവശ്യപ്പെട്ടു .

തിരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനം പുറപ്പെവിടുവിച്ചശേഷമാകും പുതിയ സര്‍ക്കാര്‍രൂപീകരണം സംബന്ധിച്ച ഔദ്യോഗിക നടപടികള്‍ ആരംഭിക്കുന്നത് . മാത്രമല്ല തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നാളെ വരെ തുടരും.

അതേസമയം സിപിഎം പാര്‍ട്ടികമ്മറ്റികള്‍ ചേരുന്നതിനൊപ്പം സിപിഎം പാര്‍ലമെന്‍ററിപാര്‍ട്ടിയോഗവും ചേരും . അതിന് ശേഷമാകും ഇടത് മുന്നണിയും തുടര്‍ന്ന് എല്‍ഡിഎഫ് പാര്‍ലമെന്‍ററിപാര്‍ട്ടിയും യോഗവും ചേരുക. പുതിയ മന്ത്രിസഭയുടെ രൂപീകരണത്തിന് ശേഷം പതിന‍ഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനത്തിന്റെ വിശദാംശങ്ങളും തീരുമാനിക്കും.

സിപിഎം സെക്രട്ടറിയേറ്റ് നാളെയോ മറ്റെന്നാളോ ചേരുമെന്നാണ് ലഭിക്കുന്ന സൂചന . ഈ കമ്മിറ്റിയിൽ സിപിഎം ന്റെ പുതിയ മന്ത്രിമാരെ തീരുമാനിക്കും . അതുകഴിഞ്ഞു സംസ്ഥാനകമ്മിറ്റി ചേരും മന്ത്രിമാരുടെ പേരുകൾ സംസ്ഥാനകമ്മിറ്റിയിൽ ചർച്ച ചെയ്ത ശേഷം പി ബി യ്ക്ക് അയക്കും .

കെ കെ ശൈലജ ടീച്ചർ , എം വി ഗോവിന്ദൻ , ഷംസീർ , പി രാജീവ് , കെ എൻ ബാലഗോപാൽ , വീണാ ജോർജ് , വി ശിവൻകുട്ടി , തോട്ടത്തിൽ രവീന്ദ്രൻ തുടങ്ങിയവർ മന്ത്രിയാകുമെന്നാണ് സൂചന . അതേസമയം സിപിഐ എക്ക്സിക്യൂറ്റീവും കമ്മിറ്റിയും ഉടൻ ചേരും .

കഴിഞ്ഞ തവണത്തെപ്പോലെ നാല് മന്ത്രിമാർ ഉണ്ടാകും . ഈ നാല് പേരും പുതുമുഖങ്ങളായിരിക്കും . മറ്റ് ഘടക കക്ഷികളിൽ മാണി ഗ്രൂപ്പിൽ നിന്നും ജയരാജനോ റോഷി അഗസ്റ്റിനോ മന്ത്രിയാകും . ജെ ഡി എസിൽ നിന്നും മാത്യു ടി തോമസ് വീണ്ടും മന്ത്രിയാകാനാണ് സാധ്യത .

എൻ സി പി യിൽ നിന്നും എ കെ ശശീന്ദ്രനും , ജനാധിപത്യ കേരളാ കോൺഗ്രസ്സിൽ നിന്നും ആന്റണി രാജുവും കോൺഗ്രസ്സ് എസ് ൽ കടന്നപ്പള്ളി രാമചന്ദ്രനും , കെ ബി ഗണേഷ് കുമാറും ഐ എൻ എൽ ന്റെ അഹമ്മദും മന്ത്രിയാകും .

സത്യപ്രതിജ്ഞാ ചടങ്ങ് രണ്ടു ഘട്ടമായിട്ടായിരിക്കും നടക്കുക . മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം ഘടക കക്ഷി പ്രതിനിധികളും സത്യപ്രതിജ്ഞ ചെയ്യാനാണ് സാധ്യത . സത്യപ്രതിജ്ഞാ ചടങ്ങ് രണ്ട് ഘട്ടമായിടായിരിക്കും നടത്തുക . അതും രാജ്ഭവനിൽ വച്ചായിരിക്കും . കോവിഡ് നിയന്ത്രണങ്ങളും പ്രോട്ടോക്കാളും പാലിക്കേണ്ടതുള്ളതുകൊണ്ടാണ് ആർഭാടങ്ങളൊഴുവാക്കി ചടങ്ങ് മാത്രം നടത്തുന്നത് .

സംസ്ഥാനത്ത് തുടർഭരണം നേടിയ ഇടതുജനാധിപത്യ മുന്നണി രചിച്ചത് പുതിയ രാഷ്‌ട്രീയ ചരിത്രം തന്നെയാണ് . നേട്ടം സി.പി.എമ്മിന്റെ പോളിറ്റ്ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന് മാത്രം അവകാശപ്പെടാനുള്ളതാണ് .

വെറുമൊരു ഇടതു തരംഗമായിരുന്നില്ല, പിണറായി സുനാമി തന്നെയാണ് സംഭവിച്ചതെന്നാണ് രാഷ്ട്രീയ കേരളം വിലയിരുത്തുന്നത് . പ്രതിപക്ഷവും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും തൊടുത്തുവിട്ട ആരോപണ കൊടുങ്കാറ്റുകളെയും വിവാദങ്ങൾ സൃഷ്ടിച്ച പ്രതിസന്ധികളെയും ഉരുക്കു കോട്ട പോലെ പ്രതിരോധിച്ച് നേടിയ മുന്നേറ്റത്തിന് തിളക്കമേറെയാണ് .

അടിയന്തരാവസ്ഥയ്ക്കു ശേഷം 1977ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മാത്രമാണ് മുമ്പ് ഭരണമുന്നണി തുടർഭരണം നേടിയിട്ടുള്ളത്. കോൺഗ്രസും സി.പി.ഐയും മുസ്ലിംലീഗും ചേർന്ന മുന്നണിയായിരുന്നു അത്. അന്ന് കെ. കരുണാകരൻ മുഖ്യമന്ത്രിയായെങ്കിലും വൈകാതെ, രാജൻകേസിലെ ഹൈക്കോടതി പരാമർശത്തിന്റെ പേരിൽ രാജിവച്ചു.

പകരം എ.കെ. ആന്റണി മുഖ്യമന്ത്രിയായി. 1978ൽ ആന്റണി രാജി വച്ചു. സി.പി.ഐയിലെ പി.കെ. വാസുദേവൻ നായർ മുഖ്യമന്ത്രിയായി. 79ലെ സി.പി.ഐയുടെ ഭട്ടിൻഡ പാർട്ടി കോൺഗ്രസ്, ഇടതുകക്ഷികൾ ഒന്നിക്കണമെന്ന് തീരുമാനിച്ചതോടെ പി.കെ.വി രാജിവച്ചു. സി.പി.ഐ മുന്നണിയും വിട്ടു.

പിന്നീട് 1980ൽ നടന്ന തിരഞ്ഞെടുപ്പിൽ സി.പി.എമ്മും സി.പി.ഐയും ആന്റണി കോൺഗ്രസും ഉൾപ്പെട്ട ഇടതുമുന്നണി അധികാരമേറി. 1982ൽ സർക്കാർ വീണു. പിന്നീടാണ് ഇന്ന് കാണുന്ന മുന്നണി സംവിധാനമുണ്ടാകുന്നത്.

ചില കക്ഷികൾ കൂടുമാറ്റം നടത്തിയെങ്കിലും മുന്നണികളുടെ അടിസ്ഥാനഘടന മാറിയില്ല. അഞ്ചു വർഷം കൂടുമ്പോൾ ഇടതും വലതും മാറിമാറി ഭരിക്കുന്ന രീതിയായി പിന്നീടിങ്ങോട്ട്. 1991ൽ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിലെ വിജയത്തെ തുടർന്ന് നായനാർ മന്ത്രിസഭ ഒരു വർഷം മുമ്പേ പിരിച്ചുവിട്ട് ഇടതുമുന്നണി തിരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ തീരുമാനിച്ചത് തുടർഭരണം ലക്ഷ്യമിട്ടായിരുന്നു.

പക്ഷേ, രാജീവ് ഗാന്ധി വധിക്കപ്പെട്ടതിന്റെ സഹതാപ തരംഗത്തിൽ അക്കുറിയും ഭരണം യു.ഡി.എഫിലേക്ക് മാറി. 2006ൽ വന്ന വി.എസ്. അച്യുതാനന്ദന്റെ ഇടതുമന്ത്രിസഭ 2011ൽ തുടർഭരണത്തിന്റെ വക്കിൽ എത്തും വരെ പോരാടിയാണ് കീഴടങ്ങിയത്. ഫോട്ടോ ഫിനിഷിലേക്ക് നീങ്ങിയ ആ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ യു ഡി എഫ് 2 സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് അധികാരമേറിയത്.

അഞ്ച് വർഷത്തിലൊരിക്കൽ ഭരണമാറ്റം എന്ന ചരിത്രം തിരുത്തിയെഴുതാൻ ഒടുവിൽ യോഗമുണ്ടായതും ഇടതുമുന്നണി സർക്കാരിനുതന്നെ. കേരളത്തിൽ നാലു പതിറ്റാണ്ടായി തുടരുന്ന രാഷ്ട്രീയ താളം പിണറായി വിജയന്റെ ഇടതുസർക്കാർ മാറ്റുമ്പോൾ, അത് പാർട്ടിയിൽ അദ്ദേഹത്തിന്റെ അജയ്യത കൂടി ഊട്ടിയുറപ്പിക്കുകയാണ്.

Leave A Reply
error: Content is protected !!