വനിത സ്​ഥാനാര്‍ഥിയായതുകൊണ്ട് തോറ്റു എന്ന്​ പറയുന്നത്​ ശരിയല്ലെന്ന് നൂര്‍ബിന റഷീദ്​

വനിത സ്​ഥാനാര്‍ഥിയായതുകൊണ്ട് തോറ്റു എന്ന്​ പറയുന്നത്​ ശരിയല്ലെന്ന് നൂര്‍ബിന റഷീദ്​

കോഴിക്കോട്​: തെരഞ്ഞെടുപ്പിൽ പുരുഷന്‍മാരായ നിരവധി സ്​ഥാനാര്‍ഥികള്‍ തോറ്റിട്ടുണ്ടെന്നും വനിത സ്​ഥാനാര്‍ഥിയായതുകൊണ്ട് തോറ്റു എന്ന്​ പറയുന്നത്​ ശരിയല്ലെന്നും​ കോഴിക്കോട്​ സൗത്തില്‍ പരാജയപ്പെട്ട മുസ്​ലിം ലീഗ്​ സ്​ഥാനാര്‍ഥി അഡ്വ നൂര്‍ബിന റഷീദ്​.  അവരൊന്നും വനിതകളായതുകൊണ്ടല്ലല്ലോ തോറ്റതെന്നും അവര്‍ ​ചോദിച്ചു.

കോഴിക്കോട്​ സൗത്തിലെ തന്‍റെ പരാജയം പാര്‍ട്ടി പരിശോധിക്കുമെന്നും അവര്‍ പറഞ്ഞു. മുസ്​ലിം സ്​ത്രീയായതുകൊണ്ട്​ തോറ്റു എന്ന്​ പറയുന്നതും ശരിയല്ല. കാനത്തില്‍ ജമീല ജയിച്ചിട്ടുണ്ടല്ലോ എന്ന്​ അവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ്​ ഫലം സംബന്ധിച്ച്‌​ മാധ്യമങ്ങളോട്​ പ്രതികരിക്കുകയായിരുന്നു നൂര്‍ബിന റഷീദ്​.

ഓരോ തെര​െഞ്ഞെടുപ്പിലും ബി​.ജെ.പി വോട്ട്​ ഷെയര്‍ വര്‍ധിപ്പിക്കുന്നത്​ കാണാതെ പോകരുതെന്ന്​ അവര്‍ പറഞ്ഞു. മുന്നണികള്‍ അത്​ ഗൗരവമായി പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Leave A Reply
error: Content is protected !!