സുകുമാരന്‍ നായരുടെ മകള്‍ എം ജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്ബര്‍ സ്ഥാനം രാജിവച്ചു

സുകുമാരന്‍ നായരുടെ മകള്‍ എം ജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്ബര്‍ സ്ഥാനം രാജിവച്ചു

ആലപ്പുഴ: എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ മകള്‍ ഡോ സുജാത എം ജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്ബര്‍ സ്ഥാനം രാജിവച്ചു.

മൂന്ന് വര്‍ഷം ഇനിയും കാലാവധിയുണ്ടെന്നും എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ സുജാത രാജിവയ്‌ക്കുകയാണെന്നും സുകുമാരന്‍ നായര്‍ മാധ്യമങ്ങളെ അറിയിച്ചു.

മകള്‍ക്ക് സിന്‍ഡിക്കേറ്റ് സ്ഥാനം കൊടുത്തിട്ടും എന്‍ എസ് എസ് ഇടതുപക്ഷത്തിന്റെ നെഞ്ചത്ത് കുത്തിയെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശൻ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഡോ സുജാതയുടെ രാജി.

അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് സുകുമാരന്‍ നായര്‍ പ്രതികരിച്ചു. താനോ മകളോ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ആരേയും സമീപിച്ചിട്ടില്ല.  കഴിഞ്ഞ ഏഴ് വര്‍ഷമായി സുജാത സിന്‍ഡിക്കേറ്റ് മെമ്ബര്‍ സ്ഥാനത്ത് പ്രവര്‍ത്തിക്കുകയാണ്. ആദ്യം യു ഡി എഫും പിന്നീട് എല്‍ ഡി എഫുമാണ് സുജാതയെ നോമിനേറ്റ് ചെയ്‌തത്. യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നോമിനേറ്റ് ചെയ്‌തതെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

 

Leave A Reply
error: Content is protected !!