കോവിഡ് രോഗികള്‍ക്ക് തുണയേകാന്‍ ഓട്ടോ ഡ്രൈവറായി അധ്യാപകന്‍

കോവിഡ് രോഗികള്‍ക്ക് തുണയേകാന്‍ ഓട്ടോ ഡ്രൈവറായി അധ്യാപകന്‍

കോവിഡ് രോഗികള്‍ക്ക് തുണയേകാന്‍ ഓട്ടോ ഡ്രൈവറായി അധ്യാപകന്‍.ദത്താത്രയ സാവന്ത് എന്ന അധ്യാപകന്റെ സേവനം ഒട്ടേറെ കോവിഡ് ബാധിതര്‍ക്ക് ആശ്വാസമേകുന്നു.സ്വന്തം ഓട്ടോറിക്ഷ ചെറിയ ആംബുലന്‍സായി മാറ്റി കോവിഡ് രോഗികളെ അദ്ദേഹം ആശുപത്രികളിലെത്തിക്കും. പി.പി.ഇ. കിറ്റ് ധരിച്ചും മറ്റ് തയ്യാറെടുപ്പുകളും നടത്തിയാണ് ഓട്ടോറിക്ഷയില്‍ അദ്ദേഹം രോഗികളെ ആശുപത്രികളിലെത്തിക്കുന്നത്.

മഹാമാരിയുടെ രണ്ടാം തരംഗം മുംബൈയെ പിടിച്ചുകുലുക്കിയപ്പോള്‍ ആംബുലന്‍സുകള്‍ കിട്ടാതെ രോഗികള്‍ വലഞ്ഞപ്പോഴാണ് അദ്ദേഹത്തിന്റെ സഹായം പലര്‍ക്കും ആശ്വാസമായത്. കോവിഡ് ബാധിതരെ ആശുപത്രികളിലെത്തിക്കുന്നത് സൗജന്യമായിട്ടാണ്. ആശുപത്രികളില്‍നിന്നും കോവിഡ് സെന്ററുകളില്‍നിന്നും രോഗമുക്തിക്കു ശേഷം വിടുതല്‍ ലഭിക്കുന്നവരെ വീടുകളില്‍ എത്തിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം.

Leave A Reply
error: Content is protected !!