പ്രകൃതി ചൂഷണം, പകരം നല്കാൻ മനുഷ്യന് എങ്ങനെ കഴിയും, തെറ്റുകളിൽനിന്നും നാം ഒന്നും പഠിക്കുന്നില്ല; കങ്കണ

പ്രകൃതി ചൂഷണം, പകരം നല്കാൻ മനുഷ്യന് എങ്ങനെ കഴിയും, തെറ്റുകളിൽനിന്നും നാം ഒന്നും പഠിക്കുന്നില്ല; കങ്കണ

ഓക്‌സിജന്റെ ദൗർലഭ്യം രാജ്യത്തെ കോവിഡ് ചികിത്സയിൽ ഉണ്ടാക്കിയിരിക്കുന്ന പ്രതിസന്ധി വളരെ വലുതാണ്. ഈ അവസരത്തിൽ അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണൗത്ത്.

‘എല്ലാവരും കൂടുതൽ കൂടുതൽ ഓക്സിജൻ പ്ലാന്റുകൾ നിർമ്മിക്കുന്നു, ടൺ കണക്കിന് ഓക്സിജൻ സിലിണ്ടറുകൾ ലഭിക്കുന്നു, പരിസ്ഥിതിയിൽ നിന്ന് നമ്മൾ ചൂഷണം ചെയ്യുന്ന ഓക്സിജന് നമ്മൾ എങ്ങനെ നഷ്ടപരിഹാരം നൽകുന്നു? നമ്മൾ തെറ്റുകളിൽ നിന്നും അവ ഉണ്ടാക്കുന്ന ദുരന്തങ്ങളിൽ നിന്നും ഒന്നും പഠിച്ചിട്ടില്ലെന്ന് തോന്നുന്നു’ കങ്കണ പറയുന്നു.ഗവൺമെന്റുകൾ മനുഷ്യർക്ക് കൂടുതൽ ഓക്സിജൻ പ്രഖ്യാപിക്കുന്നതിനൊപ്പം, പ്രകൃതിക്കും ആശ്വാസമേകുന്ന പദ്ധതികൾ പ്രഖ്യാപിക്കണമെന്നും, ഈ ഓക്സിജൻ ഉപയോഗിക്കുന്നവർ പ്രകൃതിയിൽ വായുവിന്റെ ഗുണനിലവാരം ഉയർത്തുന്നതിനായി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുക്കണമെന്നും,കങ്കണ പറയുന്നു.

Leave A Reply
error: Content is protected !!