നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ചു

നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ചു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ്-19 രണ്ടാം തരംഗം മൂലമുള്ള രോഗവ്യാപനം അതി രൂക്ഷമാകുന്ന സാഹചര്യത്തിൽ നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ച് അധികൃതർ . നാലുമാസത്തേക്കാണ് പരീക്ഷ മാറ്റിവെച്ചിരിക്കുന്നത്. എന്നാൽ പരീക്ഷയ്ക്ക് ഒരു മാസത്തിന് മുൻപെങ്കിലും പുതിയ തീയതി പ്രഖ്യാപിക്കും.

‘കുറഞ്ഞത് നാലുമാസത്തേക്കെങ്കിലും നീറ്റ് പി.ജി പരീക്ഷ മാറ്റി വെയ്ക്കാനും ആഗസ്റ്റ് 31-ന് മുൻപ് പരീക്ഷ നടത്തേണ്ടതില്ലെന്നും തീരുമാനമെടുത്തിട്ടുണ്ട്. ഇതുവഴി യോഗ്യരായ ധാരാളം ഡോക്ടർമാരെ കോവിഡ് ഡ്യൂട്ടിക്ക് ലഭിക്കും-‘ പത്രക്കുറിപ്പിൽ സർക്കാർ വ്യക്തമാക്കി. അതെ സമയം നേരത്തെ ഏപ്രിൽ 18-നാണ് പരീക്ഷ നടത്താൻ തീരുമാനിച്ചത് .

Leave A Reply
error: Content is protected !!