സെൻസെക്‌സ് 48,718 ൽ ക്ലോസ്‌ ചെയ്തു

സെൻസെക്‌സ് 48,718 ൽ ക്ലോസ്‌ ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ തുടക്കത്തിലെ നഷ്ടത്തിൽ നിന്ന് കരകയറി ഓഹരി സൂചികകൾ. സെൻസെക്‌സിലെ നഷ്ടം 604 പോയന്റിൽനിന്ന് 64 ആയി ചുരുങ്ങി. മെറ്റൽ ഓഹരികളിലെ കുതിപ്പാണ് സൂചികകൾക്ക് കരുത്ത് പകർന്നത് . 48,718ലാണ് സെൻസെക്‌സ് ക്ലോസ്‌ചെയ്തത്. നിഫ്റ്റിയാകട്ടെ 3.10 പോയന്റ് നഷ്ടത്തിൽ 14,634.20ലും വ്യാപാരം അവസാനിപ്പിച്ചു.

റിലയൻസ്, ഇൻഡസിൻഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ടൈറ്റാൻ കമ്പനി, ബിപിസിഎൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ഭാരതി എയർടെൽ, അദാനി പോർട്‌സ്, ടാറ്റ സ്റ്റീൽ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു.

മെറ്റൽ സൂചിക രണ്ടുശതമാനത്തിലേറെയും എഫ്എംസിജി ഒരുശതമാനത്തോളവും ഉയർന്നു. അതേസമയം, ബാങ്ക്, എനർജി സൂചികകൾ സമ്മർദംനേരിട്ടു.

Leave A Reply
error: Content is protected !!