18 കാരന് രോഗം പകരുമെന്ന ഭയം ; വയോധിക ദമ്പതികൾ റെയിൽവേ ട്രാക്കിൽ ജീവനൊടുക്കി

18 കാരന് രോഗം പകരുമെന്ന ഭയം ; വയോധിക ദമ്പതികൾ റെയിൽവേ ട്രാക്കിൽ ജീവനൊടുക്കി

ജയ്​പുർ: കൊച്ചുമകന്​ കോവിഡ് രോഗം പകരുമെന്ന ഭയത്തിൽ രോഗബാധിതരായ വയോധിക ദമ്പതികൾ റെയിൽവേ ട്രാക്കിൽ ജീവനൊടുക്കി . രാജസ്​ഥാനിലെ പുരോഹിത്​ കി ടപ്​രി പ്രദേശത്താണ്​ സംഭവം.

75 കാരനായ ഹീരാലാൽ ബൈർവയും 70കാരിയായ ശാന്തിഭായ്​യും കൊച്ചുമകനും മരുമകൾക്കുമൊപ്പമായിരുന്നു താമസം. എട്ടുവർഷം മുമ്പ്​ ഇരുവരുടെയും മകൻ മരിച്ചു .
കോവിഡ്​ രൂക്ഷമായതോടെ ഏപ്രിൽ 29ന്​ ഇരുവരും കോവിഡ്​ പോസിറ്റിവായി . ഇതേ
തുടർന്ന്​ വീട്ടുനിരീക്ഷണത്തിലായിരുന്നു ഇരുവരും.

കൊച്ചുമകനായ 18 കാരനും മറ്റു ബന്ധുക്കൾക്കും രോഗം പകരുമെന്ന ഭയമുണ്ടായിരുന്നു. ഇതോടെ ഇരുവരും ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന്​ റെയിൽവേ കോളനി ​പൊലീസ്​ വെളിപ്പെടുത്തി . ഞായറാഴ്ച അതിരാവിലെ ദമ്പതികൾ റെയിൽവേ ട്രാക്കിന്​ മുകളിലെ ചമ്പൽ മേൽപ്പാലത്തിലെത്തി. ട്രാക്കിലൂടെ ട്രെയിൻ കടന്നുപോകുന്നതിനിടെ ഇരുവരും പാളത്തിലേക്ക്​ ചാടുകയായിരുന്നുവെന്ന്​ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു .

സംഭവത്തിൽ പൊലീസ്​ അസ്വഭാവിക മരണത്തിന്​ കേസെടുത്തു. ദമ്പതികളുടെ മൃതദേഹം കോവിഡ്​ മാനദണ്ഡങ്ങൾ പ്രകാരം സംസ്​കരിക്കുമെന്ന്​ പൊലീസ്​ അറിയിച്ചു. അതെ സമയം രാജസ്​ഥാനിൽ കഴിഞ്ഞദിവസം 18,000ത്തിൽ അധികം പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 159 മരണവും സ്ഥിരീകരിച്ചു .

Leave A Reply
error: Content is protected !!