തെരഞ്ഞെടുപ്പിൽ കൂട്ടുത്തരവാദിത്തത്തോടെ പ്രവർത്തിക്കാനായോ എന്ന് പരിശോധിക്കണം- കെപിഎ മജീദ്

തെരഞ്ഞെടുപ്പിൽ കൂട്ടുത്തരവാദിത്തത്തോടെ പ്രവർത്തിക്കാനായോ എന്ന് പരിശോധിക്കണം- കെപിഎ മജീദ്

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പില്‍ കൂട്ടുത്തരവാദിത്തത്തോടെ പ്രവർത്തിക്കാനായോ എന്ന് പരിശോധിക്കണമെന്ന് കെപിഎ മജീദ്.

വളപട്ടണത്ത് കോൺഗ്രസും ലീഗും തമ്മിലുണ്ടായ പ്രശ്നം അഴീക്കോടെ വിജയത്തെ ബാധിച്ചോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുതിർന്ന നേതാക്കൾക്ക് കോഴിക്കോട് സൗത്തിൽ പ്രചാരണത്തിനായി പോകാനായില്ല. സ്ഥാനാർത്ഥിത്വത്തിനെതിരെ ആരിൽ നിന്നൊക്കെ എതിർപ്പുണ്ടായി എന്നത് പഠിക്കണമെന്നും കെപിഎ മജീദ് പ്രതികരിച്ചു.

തോൽവിയെ സംബന്ധിച്ച് വിശദമായി പഠിക്കണം. പഠിച്ച് വിലയിരുത്തി മുന്നോട്ട് പോയില്ലെങ്കിൽ യുഡിഎഫിന് ഭാവിയിൽ ബുദ്ധിമുട്ടാകുമെന്നും കെപിഎ മജീദ് പറഞ്ഞു.

പുനലൂരും പേരാമ്പ്രയിലും ജയിക്കാൻ വേണ്ടി വാങ്ങിയ സീറ്റല്ലെന്ന് മജീദ് പറഞ്ഞു. ഒരു തരത്തിലും ജയിക്കില്ലെന്ന് പ്രാദേശിക നേതാക്കൾ തന്നെ പറഞ്ഞ സീറ്റുകളാണ് രണ്ടും. എണ്ണം തികയ്ക്കാൻ മാത്രം വാങ്ങിയ സീറ്റുകളാണിത്.

Leave A Reply
error: Content is protected !!