വിദേശതാരങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള യോഗ്യതാ മത്സരങ്ങൾക്കു ജപ്പാനിൽ തുടക്കമായി

വിദേശതാരങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള യോഗ്യതാ മത്സരങ്ങൾക്കു ജപ്പാനിൽ തുടക്കമായി

കോവിഡ് വ്യാപനം രൂക്ഷമായി നിൽക്കുന്നതിനിടെ ഇതാദ്യമായി വിദേശതാരങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള യോഗ്യതാ മത്സരങ്ങൾക്കു ജപ്പാനിൽ തുടക്കമായി. ഒളിംപിക് യോഗ്യതാ മത്സരം കൂടിയായ ഡൈവിങ് ലോകകപ്പിൽ 50 രാജ്യങ്ങളിൽനിന്നായി 200ൽ അധികം താരങ്ങൾ പങ്കെടുക്കുന്നുണ്ട്.

കോവിഡ് മൂലം ഈ വർഷത്തേക്കു മാറ്റിയ ഒളിംപിക്സ് ജൂലൈ 23നാണു തുടങ്ങുന്നത്.ടോക്കിയോയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നതിനിടെയാണു മത്സരങ്ങൾ അരങ്ങേറുന്നത്.സ്മാർട് ഫോണുകളിൽ പ്രത്യേക ആപ്പും കോവിഡ് നിരീക്ഷണത്തിനായി ഇൻസ്റ്റാൾ ചെയ്യണമെന്നു നിർദേശമുണ്ട്.പരിശീലനത്തിനും ഭക്ഷണത്തിനും മത്സരത്തിനുമായല്ലാതെ താരങ്ങൾക്കു മുറിക്കു പുറത്തിറങ്ങാൻ അനുവാദമില്ല.

Leave A Reply
error: Content is protected !!