ആലപ്പുഴയിൽ ഞായറാഴ്ച 2442 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 970 പേര്‍ക്ക് രോഗമുക്തി

ആലപ്പുഴയിൽ ഞായറാഴ്ച 2442 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 970 പേര്‍ക്ക് രോഗമുക്തി

ആലപ്പുഴ:  ജില്ലയില്‍ മെയ് രണ്ട്ന്  2442 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2,437 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

അഞ്ച് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 970 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 91,656 പേര്‍ രോഗ മുക്തരായി. 19,515പേര്‍ ചികിത്സയിലുണ്ട്.

അതേസമയം കേരളത്തിൽ ഞായറാഴ്ച 31,959 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് 4238, തൃശൂർ 3942, എറണാകുളം 3502, തിരുവനന്തപുരം 3424, മലപ്പുറം 3085, കോട്ടയം 2815, ആലപ്പുഴ 2442, പാലക്കാട് 1936, കൊല്ലം 1597, കണ്ണൂർ 1525, പത്തനംതിട്ട 1082, ഇടുക്കി 1036, വയനാട് 769, കാസർഗോഡ് 566 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്.

ആകെ 1,12,635 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.37 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,60,58,633 സാമ്പിളുകളാണ് പരിശോധിച്ചത്.

Leave A Reply
error: Content is protected !!