വലന്‍സിയയെ കീഴടക്കി ബാഴ്‌സ

വലന്‍സിയയെ കീഴടക്കി ബാഴ്‌സ

ലാ ലിഗയില്‍ കിരീടപ്പോരാട്ടം മുറുകുന്നു. ഒടുവില്‍ നടന്ന മത്സരത്തില്‍ കരുത്തരായ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ വിജയം.ബാഴ്‌സയ്ക്കായി സൂപ്പര്‍താരം ലയണല്‍ മെസ്സി ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ആന്റോയിന്‍ ഗ്രീസ്മാന്‍ മൂന്നാം ഗോള്‍ സ്വന്തമാക്കി.

ഗബ്രിയേല്‍ പൗളിസ്റ്റ വലന്‍സിയയ്ക്കായി ആദ്യ ഗോള്‍ നേടി. എന്നാല്‍ ഏഴു മിനിറ്റുകള്‍ക്ക് ശേഷം മെസ്സി ബാഴ്‌സയ്ക്കായി സമനില ഗോള്‍ നേടി. 63-ാം മിനിറ്റിൽ ഗോള്‍ നേടി ഗ്രീസ്മാന്‍ ബാഴ്‌സയ്ക്ക് നിര്‍ണായക ലീഡ് സമ്മാനിച്ചു. 69-ാം മിനിറ്റിൽ വീണ്ടും സ്‌കോര്‍ ചെയ്ത് മെസ്സി സ്‌കോര്‍ 3-1 എന്ന നിലയിലാക്കി. സമനിലയ്ക്ക് വേണ്ടി ആഞ്ഞുശ്രമിച്ച വലന്‍സിയയുടെ ആക്രമണങ്ങള്‍ക്ക് ഒടുവില്‍ 83-ാം മിനിറ്റിൽ ഫലം കണ്ടു.ഈ വിജയത്തോടെ പോയന്റ് പട്ടികയില്‍ ടീം മൂന്നാം സ്ഥാനത്ത് തുടരുന്നു. 34 മത്സരങ്ങളില്‍ നിന്നും 74 പോയന്റാണ് ബാഴ്‌സയ്ക്കുള്ളത്.

Leave A Reply
error: Content is protected !!