ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പരിക്കേറ്റ കൊല്ലം സ്വദേശി ഗുരുതരാവസ്ഥയിൽ

ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പരിക്കേറ്റ കൊല്ലം സ്വദേശി ഗുരുതരാവസ്ഥയിൽ

കൊല്ലം: കു​ള​ത്തൂ​പ്പു​ഴ വ​നം റേ​ഞ്ചി​ൽ പെ​ട്ട വ​ന​മേ​ഖ​ല​യി​ൽ നി​ന്ന്​ വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ച്ച് മ​ട​ങ്ങു​ന്ന​തി​നി​ടെ 45 കാരനെ ക​ര​ടി ആക്രമിച്ചു.

കു​ള​ത്തൂ​പ്പു​ഴ ആ​റ്റി​നു​കി​ഴ​ക്കേ​ക്ക​ര ചെ​മ്പ​ന​ഴി​ക​ത്ത് താ​മ​സം മോ​ഹ​ന​നെയാ​ണ് മു​ഖ​ത്തും ത​ല​യി​ലും ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം പ​രി​ക്കു​ക​ളോ​ടെ കു​ള​ത്തൂ​പ്പു​ഴ സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ മോ​ഹ​ന​നെ ത​ല​യി​ലേ​റ്റ പ​രി​ക്ക്​ ഗു​രു​ത​ര​മാ​യ​തി​നാ​ൽ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് അ​യ​ക്കു​ക​യാ​യി​രു​ന്നു.

മോഹനന്റെ മു​ന്നി​ൽ​പെ​ട്ട ക​ര​ടി നി​വ​ർ​ന്ന് നി​ന്ന് ഇയാളുടെ മു​ഖ​ത്ത് ക​ടി​ക്കു​ക​യാ​യി​രു​ന്നു​. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ബ​ഹ​ളം വെ​ച്ച​തോ​ടെ കരടി ഓ​ടി മ​റ​യു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രോ​ട് മോ​ഹ​ന​ൻ പ​റ​ഞ്ഞ​ത്.

Leave A Reply
error: Content is protected !!