ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ മുന്നിട്ടിറങ്ങി ആനന്ദ് മഹീന്ദ്ര

ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ മുന്നിട്ടിറങ്ങി ആനന്ദ് മഹീന്ദ്ര

ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ മുന്നിട്ടിറങ്ങി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര.ആശുപത്രികളില്‍ ഓക്‌സിജന്‍ എത്തിക്കുന്നതിനായി ഓക്‌സിജന്‍ ഓണ്‍ വീല്‍സ് സംവിധാനമാണ് മഹീന്ദ്ര ഗ്രൂപ്പ് ഒരുക്കിയിട്ടുള്ളത്.ഇതിനുപുറമെ, അടിയന്തിരമായി ഓക്‌സിജന്‍ ആവശ്യമുള്ള മഹാരാഷ്ട്രയിലെ 13 ആശുപത്രികള്‍ക്കായി 61 ജംബോ സിലിണ്ടറുകള്‍ നല്‍കി കഴിഞ്ഞതായും മഹീന്ദ്ര അറിയിച്ചു.

“ഓക്‌സിജന്റെ അഭാവമല്ല ഇന്ന് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നം. അത് ആവശ്യമായ സമയത്ത് കോവിഡ് രോഗികളില്‍ എത്തിക്കാന്‍ സാധിക്കാത്തതാണ്.” അതുകൊണ്ടാണ് മഹീന്ദ്ര ഓക്‌സിജന്‍ ഓണ്‍ വീല്‍സ് സംവിധാനം ഒരുക്കിയിട്ടുള്ളതെന്നാണ് ആനന്ദ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. മഹീന്ദ്രയുടെ ലോജസ്റ്റിക്‌സ് വിഭാഗത്തിനായിരിക്കും ഓക്‌സിജന്‍ ഓണ്‍ വീല്‍സ് സംവിധാനത്തിന്റെ നടത്തിപ്പ് ചുമതലയെന്നും ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ട്വിറ്ററിലൂടെ അറിയിച്ചു.

Leave A Reply
error: Content is protected !!