മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറിനു രാജിക്കത്ത്​ നൽകി

മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറിനു രാജിക്കത്ത്​ നൽകി

തിരുവനന്തപുരം: നിലവിലെ സർക്കാറിന്‍റെ കാലാവധി ഇന്ന്​ അവസാനിക്കാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിക്കത്ത്​ നൽകി.

തിങ്കളാഴ്ച രാവിലെ മന്ത്രിസഭാ യോഗത്തിനുശേഷം രാജ്​ഭവനിൽ എത്തിയാണ്​ ഗവർണർ മുമ്പാകെ രാജിക്കത്ത്​ നൽകിയത്​.

പുതിയ സർക്കാർ രൂപീകരിക്കാൻ അനുമതി തേടിയുള്ള കത്ത്​ വൈകാതെ തന്നെ ഗവർണർക്ക്​ നൽകും. കോവിഡിന്‍റെ പശ്ചാത്തലത്തിൽ പുതിയ സർക്കാർ ഉടൻ തന്നെ അധികാരമേൽക്കുമെന്നാണ്​ സൂചന.

സത്യപ്രതിജ്​ഞയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ സി.പി.എം സെക്രട്ടറിയേറ്റ്​ യോഗം ചേരും. കോവിഡിനെതി​രായ പ്രതിരോധകാര്യങ്ങളിൽ നയപരമായ തീരുമാനമെടുക്കുന്നതിന്‍റെ ഭാഗമായി ആദ്യഘട്ടത്തിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമാകും സത്യപ്രതിജ്​ഞ ചെയ്യുക.

Leave A Reply
error: Content is protected !!