അച്ഛനും മകനും ആദ്യമായി ഒരേ ഫ്രെയ്മിൽ; ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച് സുരേഷ് ഗോപി

അച്ഛനും മകനും ആദ്യമായി ഒരേ ഫ്രെയ്മിൽ; ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച് സുരേഷ് ഗോപി

സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ബിഗ് സ്ക്രീനിൽ ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രമാണ് ‘പാപ്പൻ’.ചിത്രത്തിലെ കഥാപാത്രങ്ങളുടെ ഗെറ്റപ്പിലുള്ള തന്റെയും മകന്റെയും ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് സുരേഷ് ഗോപി.

പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന പാപ്പൻ സുരേഷ്ഗോപിയുടെ കരിയറിലെ 252-ാമത്തെ ചിത്രംകൂടിയാണ്. ക്രൈം ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ പോലീസ് ഓഫിസറുടെ വേഷമാണ് സുരേഷ് ​ഗോപി കൈകാര്യം ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ.എബ്രഹാം മാത്തൻ എന്ന കഥാപാത്രമായി സുരേഷ് ​ഗോപിയെത്തുമ്പോൾ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് ഗോകുൽ സുരേഷ് അവതരിപ്പിക്കുന്നത്.

Leave A Reply
error: Content is protected !!